Skip to main content

ഒരു ബ്രൂവെറി കഥ


 ഒരു ബ്രൂവെറി  കഥ 

കേരളത്തിൽ ഇപ്പോൾ ചാനൽ  വാർത്തകളിൽ  നിറഞ്ഞു  നിൽക്കുന്ന വാക്കായതിനാൽ ഇവിടെ  ജപ്പാനിൽ ഈ സാധനം ഉണ്ടോ എന്നൊരു ആകാംഷ .. എന്നാൽ പിന്നെ ഇന്നു തന്നെ കണ്ടുപിടിച്ചു പൊയ്‌കളയാം .. പോയി  കണ്ടു  മനസിലായി ... ആളു ജപ്പാൻ തന്നെ ...
.................

രാവിലെ ഗൂഗിൾ  മാമനോട് ചോദിച്ചു ഇവിടെ അടുത്ത്  ബ്രൂവെറി ഉണ്ടോന്ന് ... ഉടൻ വന്നു  വഴിയും സമയവും സഹിതം .. ഞങ്ങളുടെ  വീടിനു  തൊട്ടടുത്തു .. കൃത്യമായി പറഞ്ഞാൽ  2 .8 കെ എം ..   പ്രീമിയം  മാൾട് ബ്രുവരി .. (ഒരു ജപ്പാൻ ബിയർ  കമ്പനി - SUNTORY ) സ്ഥലം  ഫുച്ചു .

കഥാപാത്രങ്ങൾ   പേരുകൾ  ശരിക്കും  ഒറിജിനൽ 

  •  നിഷാദ് 
  •  ഞാൻ എന്ന രാകേഷ് 
കൃത്യമായി ഉള്ള  വഴി അറിയില്ല അതുകൊണ്ട് ഔദ്യോഗിക വാഹനം  ആയ സൈക്കിൾ  തന്നെ ഉപയോഗിച്ചു ,കാരണം ലാഭകൊതി .. ഗൂഗിൾ മാപ്പ് സെറ്റ് ചെയ്‌തു ഞങ്ങൾ യാത്ര തുടങ്ങി ....

ഞങ്ങൾ എത്തേണ്ട സ്ഥലം  റെയിൽവേ പാതക്കു അപ്പുറത്താണ് . മുറിച്ചു കടക്കാൻ അണ്ടർ പാസ്  ഉണ്ടായിരുന്നു അതു നേരെ  ഫാക്ടറിലേക്ക് . 


ഇൻഫർമേഷൻ കൗണ്ടർ 

രണ്ടു ജാപ്പനീസ്  യുവതികൾ  (സുന്ദരികൾ) ഞങ്ങളെ സ്വീകരിക്കാൻ റെഡി  ആയി  നിൽക്കുന്നു.. ഒപ്പം അവിടെ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട നിയമാവലി ഒരു വിശദമായ വിശദീകരണം നൽകി .. ഞങ്ങൾ വാഹനം പാർക്കിംഗ് ഏരിയ ഇത് കൊണ്ട് വച്ചിട്ടു നേരെ റിസപ്ഷൻ കൗണ്ടറിൽ  എത്തി . ഡോർനു സമീപം കണ്ട സുരക്ഷാ ജീവനക്കാരൻ ഞങ്ങളെ അഭിവാദനം ചെയ്‌തു .... 

കമ്പനിയുടെ  അതെ കളർ കോമ്പിനേഷൻ ഡ്രസ്സ് ധരിച്ച മൂന്ന് യുവതികളെ ഞങ്ങൾ കണ്ടു .. അതിൽ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉള്ള കൗണ്ടർ ഞങ്ങൾക്കായി പ്രതീക്ഷിച്ചു നിന്നു.

വീണ്ടും അവർ ഞങ്ങൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് വിവരിച്ചു തന്നു,. കൂട്ടത്തിൽ നിങ്ങൾ സൈക്കിൾ ആയിട്ടാന്നോ വന്നേ എന്നും  ചോദിച്ചു . ഗസ്റ്റ്  എന്ന ഒരു ഐഡന്റിറ്റി  കാർഡും  ഒരു യന്ത്രവും തന്നു ... അതിൽ ഞെക്കിയാൽ അതാതു സ്ഥലത്തെ വിവരണം  ഞങ്ങൾക്ക് ഇംഗ്ലീഷ്  ഭാഷ യിൽ കിട്ടുമെന്നും  മനസിലാക്കി തന്നു ..


ഒരു സുന്ദരി ലിഫ്റ്റും തുറന്നു ഞങ്ങക്കായി കാത്തിരിക്കുന്നു ..നിഷാദ് വേറെ വഴിക്ക് പോകാനായി തിരിഞ്ഞു ,,, വിടില്ല മോനെ നീ ഇതുവഴി വന്നാൽ മതി .. അവൾ പറഞ്ഞു ...ലിഫ്റ്റിലൂടെ യാത്ര മൂന്നാം നിലയിലേക്ക്  (ഇവിടെ നമ്മുടെ ഗ്രൗണ്ട് ഫ്ലോർ ഒന്നാം നില ആണ് കേട്ടോ ,അങ്ങനെ ആണേൽ രണ്ടാം  നില ). 

ഒരു വലിയ  കോൺഫെറൻസ് ഹാളിലേക്ക് ഞങ്ങളെ ആനയിച്ചു .. തികച്ചും പ്രൊഫഷണൽ ആയ ഒരു ഹാൾ .. വലിയ രണ്ടു പ്രൊജക്ടർ .. അതിനു മുന്നിലായി ഏകദേശം ഒരു 5 0 ആൾക്കാർ .. കൂടുതലും കുടുംബമായി എത്തിയവർ ..കുട്ടികളും ഉണ്ട് .. ഞങ്ങളും ആ ആൾക്കൂട്ടത്തിലേക്ക് ചേർക്കപ്പെട്ടു ....


ബിയർ ഉത്പാദനം എങ്ങനെ തുടങ്ങുന്നു എന്നതിനെ കുറിച്ചൊരു മികച്ച അവലോകനം ആയിരുന്നു ആ സെഷൻ ... 1 9 63 ൽ സ്ഥാപിച്ച ഈ ഫാക്ടറി മികച്ച ഇനം ബിയർ ഉത്പാദനരീതി എങ്ങനെ സ്വന്തമാക്കി എന്നും വിശദീകരിച്ചു ....


ഞങ്ങളെ അവിടെ നിന്നും അടുത്ത നിലയിലേക്ക് കൊണ്ടുപോയി അവിടെ  ബിയർ ഉത്പാദനത്തിന് ഉപയോഗിക്കുന്ന മാൾട്  ഡയമണ്ട് രൂപത്തിൽ ഉള്ള ബാർലി സൂക്ഷിച്ചിട്ടുണ്ടായിരുന്നു ... അതിൽ നിന്നും കുറച്ചു ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാര്ക്കും കഴിക്കാൻ തന്നു ... ചെക്ക് റിപ്പബ്ലിക് ൽ നിന്നും ഇറക്കുമതി ചെയ്ത ഈ ബാർലി ആണ് തനതായ ബിയർ രഹസ്യങ്ങളിൽ ഒന്ന്.

രണ്ടാമതായി ഞങ്ങളെ പരിചയപ്പെടുത്തിയത് ഒരു തരം മണമുള്ള പൂവായിരുന്നു.. ബിയർ ചെറുതായി മണക്കുന്ന ചേരുവ ..രണ്ടാം രഹസ്യം ...


വളരെ കൃത്യമായ ഒരു പ്ലാനിങ്ങും ഡിസൈനും ഈ ഫാക്ടറിയിൽ ഉണ്ടാക്കിയിരുന്നു  . നമ്മുടെ നാട്ടിൽ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കളോടുള്ള അവരുടെ ഉത്തരവാദിത്തം ഓരോ നിമിഷവും അനുഭവിച്ചു തന്നെ അറിയാൻ പറ്റി.

അടുത്തതായി  ബോയിലർ ആണ് ഇവിടെ  നിർദിഷ്ട ഊഷ്മാവിൽ ഈ ബാർലി തിളപ്പിക്കുന്നു ... അത് പരിശോധിക്കാൻ ഒരാൾ..

ഈ തിളപ്പിച്ച ലായനി മറ്റൊരു യന്ത്രത്തിൽ യീസ്റ്റ്  ചേർത്ത് പുളിപ്പിച്ചു തണുപ്പിച്ചു സൂക്ഷിച്ചിരിക്കുന്നു .. അവിടെ സുഗന്ധത്തിനായി രണ്ടാം ചേരുവ ഇടുന്നു ..

ഈ ലായനി കൃത്യമായ പരിചരണത്തിനായി നിർദിഷ്‌ഠ ഇടവേളകളിൽ പരിശോധിക്കുന്നു . ഗുണ മേന്മ ഉറപ്പാക്കുന്നു ...

അടുത്തതായി  ഓക്സിജൻ അളവ് കൃത്യമായി നിയന്ത്രിച്ച ഒരു യൂണിറ്റ് അതാത് ബോട്ടിലുകളിലേക്ക്  നിറക്കുകയും , വിതരണത്തിനായി തയ്യാറാക്കുകയും ചെയുന്നു.



ഈ വിവരണങ്ങളുടെ എല്ലാം ലൈവ് വീഡിയോ പ്രദർശന ശേഷം ആണ് ഞങ്ങൾ ശരിക്കുള്ള പ്ളാൻ്റിലേക്ക് കൊണ്ടുപോയികൊണ്ടിരുന്നത് .. അത് കൊണ്ട് കൂടുതൽ  കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു .


അവസാന ഘട്ടത്തിലേക്ക് ഞങ്ങൾ എത്തി .. അവിടെ എല്ലാര്ക്കും സൗജന്യമായി എല്ലാ ബിയറും എത്രവേണമെങ്കിലും കുടിക്കാം ...അഭിപ്രായം പ്രായം .... 

എല്ലാര്ക്കും ബിയർ കൊടുത്തു ഞങ്ങൾക്കു തന്നില്ല . കാരണം അനേഷിച്ചു മദ്യപിച്ചു വണ്ടി ഓടിക്കുന്നത് നിയമപരമായി നിരോധിച്ചിരിക്കുന്നു ..  ഇവിടെ  നിയമം  കർശനമാണ് വാഹനം സൈക്കിൾ ആയാലും.

വാൽകഷ്ണം 

യാത്ര പോകാനുള്ള ത്വര കിട്ടിയത് ഇന്നലെ വാങ്ങിയ സൈക്കിൾ കാരണം ആണ്.

ഞങ്ങൾ 




സൈക്കിൾ 



ശുഭം 









Comments

Popular posts from this blog

നൈറ്റ് ഷേഡിലേക്ക് ഒരു യാത്ര

മുഖവുര  തികച്ചും യാദൃഛികമായി അലനും സെർബിയും എന്നെ വന്നു കണ്ടു , ഔദ്യോഗികമല്ലാത്ത ഞങ്ങളുടെ കൂടിക്കാഴ്ചകൾ തുലോം വിരളമായിരുന്നു .. എന്നിരുന്നാലും പഴയ ബ്രിട്ടീഷ് അധിനിവേശത്തിനു  മറുപടിയെന്നോണം ഞാൻ അവരുടെ ബോസ് ആയി .. ഒരു ഇന്ത്യൻ വംശജൻ ആയിട്ടുകൂടി അവർ എന്നോട് വളരെ നന്നായി പെരുമാറിയിരുന്നു.  വെള്ളിയാഴ്ചകളിലെ കൂടിച്ചേരലുകളിൽ ബിയർ ലഹരി ഞങ്ങളിൽ അതിക്രമിച്ചു കഴിയുമ്പോൾ ഞാൻ എപ്പോളും നൈറ്റ്ഷേഡ് ലേക്കുള്ള  എന്റെ യാത്രാ  സ്വപ്നങ്ങളെ കുറിച്ച് പറയുമായിരുന്നു ..... മധ്യവയസ്കനായ സെർബി അന്തർമുഖനും  എടുത്തുചാട്ടക്കാരനും ആയ അവിവിവാഹിതൻ .ബാഗിൽ എപ്പോളും ഒരു കുപ്പി റം ഉണ്ടാക്കും എന്നല്ലാതെ .. പൊതുവെ നല്ല മനുഷ്യൻ ..   അലൻ  വിവാഹിതനും കൂട്ടത്തിൽ കാമുകനും , ഭാര്യയായ സ്റ്റെല്ലയോടൊപ്പം  അലോവയെയും അവൻ നന്നായി പരിഗണിച്ചു പോയിരുന്നു . പലപ്പോഴും എനിക്കതിൽ അസൂയയുണ്ടായിട്ടുണ്ട്.  എൻ്റെ  ചിന്തകളെ തടസ്സപ്പെടുത്തിക്കൊണ്ട്  സെർബി  പെട്ടന്ന്   "അടുത്ത നമ്മളുടെ ടാർഗറ്റ്  നൈറ്റ്ഷേഡ്ൽ ബിസിനെസ്സ് സാധ്യതയെ കുറിച...

താടിക്കാരൻ

നരച്ച താടി തടവികൊണ്ടിരുന്ന എൻ്റെ അടുക്കലേക്ക് കൊച്ചു മകൾ  എൺപതാം പിറന്നാൾ ആശംസകളുമായി  വന്നതുകണ്ടാണ് ഞാൻ സ്വപ്നലോകത്തുനിന്നും  ഉണർന്നത് .. എൻ്റെ പ്രതീക്ഷകളോടൊപ്പം കാലം  കാത്തു നിന്നില്ല എന്ന സത്യം ...  ഒന്നിനു പിറകെ മറ്റൊന്നിനായി  യാത്രകളായിരുന്നു . പണ ത്തിന് പകരം ജീവിതം വയ്ക്കാൻ കഴിയില്ല എന്നസത്യം  മനസിലാക്കിയപ്പോൾ ഞാൻ  ചാരുകസേരയിൽ അമർന്നിരുന്നു .. അതേസമയം മകനും മരുമകളും ഓഫീസിലേക്കു യാത്ര പറയുകയായിരുന്നു ...