മുഖവുര തികച്ചും യാദൃഛികമായി അലനും സെർബിയും എന്നെ വന്നു കണ്ടു , ഔദ്യോഗികമല്ലാത്ത ഞങ്ങളുടെ കൂടിക്കാഴ്ചകൾ തുലോം വിരളമായിരുന്നു .. എന്നിരുന്നാലും പഴയ ബ്രിട്ടീഷ് അധിനിവേശത്തിനു മറുപടിയെന്നോണം ഞാൻ അവരുടെ ബോസ് ആയി .. ഒരു ഇന്ത്യൻ വംശജൻ ആയിട്ടുകൂടി അവർ എന്നോട് വളരെ നന്നായി പെരുമാറിയിരുന്നു. വെള്ളിയാഴ്ചകളിലെ കൂടിച്ചേരലുകളിൽ ബിയർ ലഹരി ഞങ്ങളിൽ അതിക്രമിച്ചു കഴിയുമ്പോൾ ഞാൻ എപ്പോളും നൈറ്റ്ഷേഡ് ലേക്കുള്ള എന്റെ യാത്രാ സ്വപ്നങ്ങളെ കുറിച്ച് പറയുമായിരുന്നു ..... മധ്യവയസ്കനായ സെർബി അന്തർമുഖനും എടുത്തുചാട്ടക്കാരനും ആയ അവിവിവാഹിതൻ .ബാഗിൽ എപ്പോളും ഒരു കുപ്പി റം ഉണ്ടാക്കും എന്നല്ലാതെ .. പൊതുവെ നല്ല മനുഷ്യൻ .. അലൻ വിവാഹിതനും കൂട്ടത്തിൽ കാമുകനും , ഭാര്യയായ സ്റ്റെല്ലയോടൊപ്പം അലോവയെയും അവൻ നന്നായി പരിഗണിച്ചു പോയിരുന്നു . പലപ്പോഴും എനിക്കതിൽ അസൂയയുണ്ടായിട്ടുണ്ട്. എൻ്റെ ചിന്തകളെ തടസ്സപ്പെടുത്തിക്കൊണ്ട് സെർബി പെട്ടന്ന് "അടുത്ത നമ്മളുടെ ടാർഗറ്റ് നൈറ്റ്ഷേഡ്ൽ ബിസിനെസ്സ് സാധ്യതയെ കുറിച...