നരച്ച താടി തടവികൊണ്ടിരുന്ന എൻ്റെ അടുക്കലേക്ക് കൊച്ചു മകൾ എൺപതാം പിറന്നാൾ ആശംസകളുമായി വന്നതുകണ്ടാണ് ഞാൻ സ്വപ്നലോകത്തുനിന്നും ഉണർന്നത് .. എൻ്റെ പ്രതീക്ഷകളോടൊപ്പം കാലം കാത്തു നിന്നില്ല എന്ന സത്യം ... ഒന്നിനു പിറകെ മറ്റൊന്നിനായി യാത്രകളായിരുന്നു . പണ ത്തിന് പകരം ജീവിതം വയ്ക്കാൻ കഴിയില്ല എന്നസത്യം മനസിലാക്കിയപ്പോൾ ഞാൻ ചാരുകസേരയിൽ അമർന്നിരുന്നു .. അതേസമയം മകനും മരുമകളും ഓഫീസിലേക്കു യാത്ര പറയുകയായിരുന്നു ...