ഒരു ബ്രൂവെറി കഥ കേരളത്തിൽ ഇപ്പോൾ ചാനൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വാക്കായതിനാൽ ഇവിടെ ജപ്പാനിൽ ഈ സാധനം ഉണ്ടോ എന്നൊരു ആകാംഷ .. എന്നാൽ പിന്നെ ഇന്നു തന്നെ കണ്ടുപിടിച്ചു പൊയ്‌കളയാം .. പോയി കണ്ടു മനസിലായി ... ആളു ജപ്പാൻ തന്നെ ... ................. രാവിലെ ഗൂഗിൾ മാമനോട് ചോദിച്ചു ഇവിടെ അടുത്ത് ബ്രൂവെറി ഉണ്ടോന്ന് ... ഉടൻ വന്നു വഴിയും സമയവും സഹിതം .. ഞങ്ങളുടെ വീടിനു തൊട്ടടുത്തു .. കൃത്യമായി പറഞ്ഞാൽ 2 .8 കെ എം .. പ്രീമിയം മാൾട് ബ്രുവരി .. (ഒരു ജപ്പാൻ ബിയർ കമ്പനി - SUNTORY ) സ്ഥലം ഫുച്ചു . കഥാപാത്രങ്ങൾ പേരുകൾ ശരിക്കും ഒറിജിനൽ നിഷാദ് ഞാൻ എന്ന രാകേഷ് കൃത്യമായി ഉള്ള വഴി അറിയില്ല അതുകൊണ്ട് ഔദ്യോഗിക വാഹനം ആയ സൈക്കിൾ തന്നെ ഉപയോഗിച്ചു ,കാരണം ലാഭകൊതി .. ഗൂഗിൾ മാപ്പ് സെറ്റ് ചെയ്‌തു ഞങ്ങൾ യാത്ര തുടങ്ങി .... ഞങ്ങൾ എത്തേണ്ട സ്ഥലം റെയിൽവേ പാതക്കു അപ്പുറത്താണ് . മുറിച്ചു ക...